Chances Of KKR Making It To The Playoffs<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്ലേ ഓഫിലേക്കുള്ള പോരാട്ടം അവസാന ഘട്ടത്തില്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ മുംബൈ ഒഴികെ മറ്റെല്ലാ ടീമുകളുടെയും പ്ലേ ഓഫ് സീറ്റിന്റെ കാര്യത്തില്‍ ഉറപ്പില്ലാത്ത അവസ്ഥ. നിലവില്‍ 12 മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി പോയിന്റ് പട്ടികയില്‍ മുന്നിലുള്ള മുംബൈക്ക് രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. രണ്ടിലും പരാജയപ്പെട്ടാലും മുംബൈ പ്ലേ ഓഫില്‍ കടക്കും. നെറ്റ് റണ്‍റേറ്റിലെ മുന്‍തൂക്കമാണ് മുംബൈയെ മറ്റ് ടീമുകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.